Инновационное напольное покрытие с постоянно меняющимся рисунком liquid floor tile നിലയുറപ്പിച്ചുവേണം എന്തും തുടങ്ങാന്‍. അതിനു തക്ക കരുത്തും കാഴ്ചയും ആ നിലില്പ·ിനുവേണം. മോഹിപ്പിക്കുന്ന തറയൊരുക്കാന്‍ വൈവിധ്യങ്ങളായ ഉല്പന്നങ്ങള് വിപണിയിലുണ്ട്. പ്രകൃതിദ·വും കൃത്രിമമായതും ഉള്‍പ്പെടെ അനവധി. പതിക്കുന്ന ഇടത്തിനും ആവശ്യക്കാരുടെ അഭിരുചിക്കും പറ്റുന്ന തരത്തില്‍, ചെലവ് കുറഞ്ഞതും കൂടിയതുമൊക്കെ വാങ്ങാന്‍ കിട്ടും. പഴയ തറയെ പുതുക്കാനുള്ള ഉല്പന്നങ്ങള് വരെ ഇവയിലുണ്ട്.
ടൈലുകള്‍
ജനപ്രിയ താരമായ ടൈലുകളുടെ വൈവിധ്യത്തോളം മറ്റൊന്നും എത്തില്ല. ഏറ്റവും ചുരുങ്ങിയ ചെലവില്‍ തറയൊരുക്കാനും അത്യാഡംബര നിലങ്ങള്‍ക്ക് അലങ്കാരമിടാനും ടൈലിനാവും. ടൈല്‍ വൈവിധ്യങ്ങള്‍ ഇനി പറയുന്നു.
സെറാമിക്
ചെലവ് കുറവാണെന്നതാണ് ഇതിന്‍െറ പ്രത്യേകത. 1 x 1, 1.5 x 1.5, 2 x 2 അടി അളവുകളില്‍ ലഭിക്കും. 25 രൂപ മുതല്‍ ലഭിക്കുന്ന സെറാമിക്കില്‍ 30-60 രൂപ വരെ വിലയുള്ളവയും ഉണ്ട്. റസ്റ്റിക് ലുക് ഇപ്പോള്‍ ട്രെന്‍ഡ് ആയതിനാല്‍ റസ്റ്റിക് സെറാമിക് ടൈലിന് ആവശ്യക്കാരേറെയാണ്. 70 രൂപക്കുമേല്‍ വിലയുള്ള റസ്റ്റിക് ഫിനിഷ് സെറാമിക്കിലുണ്ട്. സെറാമിക്കിന്െറ മുകളിലെ പാളി മാത്രമായിരിക്കും പോളിഷ് ചെയ്തിരിക്കുക. അതിനാല്‍, പടികളിലും മറ്റും പതിക്കുമ്പോള്‍ ടൈലിന്‍െറ പ്രതലം ഉരുട്ടിയെടുക്കാന്‍ കഴിയില്ല. വെള്ളം വലിച്ചെടുക്കുന്ന പ്രവണതയുമുണ്ട്.
വിട്രിഫൈഡ് ടൈല്‍
ഏറ്റവും ജനപ്രിയമായ മോഡലാണിത്. എണ്ണമില്ലാത്ത· പാറ്റേണിലും വിവിധ വിലകളിലും വിട്രിഫൈഡ് ലഭിക്കും. 30 രൂപ മുതലാണ് സ്ക്വയര്‍ ഫീറ്റിന് വില. അരികുകള്‍ ഉരുട്ടിയെടുക്കാന്‍ കഴിയും. 2x2, 4x4 എന്നീ അളവുകളില്‍ ലഭിക്കും, റസ്റ്റിക്ക്, മാറ്റ് ഫിനിഷുകള്‍ക്കാണ് ഡിമാന്റ്. വഴുക്കുമെന്നും കറപിടിക്കുമെന്നുമുള്ള ദൂഷ്യമുണ്ട്. എന്നാല്‍, പുതുതായി മാര്‍ക്കറ്റിലിറങ്ങുന്ന വിട്രിഫൈഡുകള്ക്ക് കറയെ ചെറുക്കാന്‍ കഴിവുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ആസിഡ് വാഷ് ചെയ്തും കറ തടയാം.
ഡിജിറ്റല്‍ പ്രിന്റഡ് ടൈല്‍
സ്ക്വയര്‍ ഫീറ്റിന് 120 രൂപ ചെലവ് വരും. സെറാമിക്, വിട്രിഫൈഡ് ടൈലുകളില്‍ വൈവിധ്യങ്ങളായ ചിത്രങ്ങളും രൂപങ്ങളും പ്രിന്റ് ചെയ്താണ് ഇത് രൂപപ്പെടുത്തുന്നത്. ഇതിലൂടെ പ്രകൃതിദ· ഉല്പന്നങ്ങളുടെയും (മാര്‍ബ്ള്‍, ഗ്രാനൈറ്റ്) തടി, ലോഹം തുടങ്ങിയവയുടെയും ഫിനിഷ് ലഭിക്കും. ഓരോ ടൈലിന്‍െറയും ഡിസൈന്‍ വ്യത്യസ്തമായിരിക്കും എന്നതാണിതിന്‍െറ പ്രത്യേകത. വരും കാലത്ത് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി ഡിസൈന്‍ പ്രിന്റ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഇത് വികസിക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ തന്നെ വലിയ അളവിലുള്ള ഓര്‍ഡറുകള്‍ക്ക് ഇഷ്ടമുള്ള പ്രിന്റിങ് ലഭിക്കും.
ലപാറ്റോ ഫിനിഷ്
ഇരട്ടമുഖമുള്ളവയാണിവ. ഒറ്റനോട്ടത്തില്‍ നിരപ്പായതെന്നു തോന്നുമെങ്കിലും ഉയര്‍ച്ചതാഴ്ചകളുണ്ടാകും. തിളക്കത്തോടൊപ്പം പരുപരു· പ്രതലവും ലഭിക്കുന്നുവെന്നതാണിതിന്െറ പ്രത്യേകത. പെട്ടെന്ന് മങ്ങില്ല. നിരന്തരം ഉപയോഗിക്കുന്നിടങ്ങളില്‍ നല്ലതാണ്. ഭിത്തിയില്‍ പതിക്കാനും ഉപയോഗിക്കുന്നുണ്ട്. ജോയന്റ് ഫ്രീ ടൈലുകളും ഇവയില്‍ ലഭ്യമാണ്. 2x2, 3x3, 2x4 അടി വലുപ്പമുള്ളവ ലഭിക്കും.
വര വീഴാത്ത സെറാമിക്
പോറലുകളില്‍നിന്ന് സംരക്ഷണം നല്‍കുന്നുവെന്നതും ഈടുനില്ക്കുന്നുവെന്നതുമാണിതിന്െറ പ്രത്യേകത. കൊറണ്ടം കോട്ടിങ് ഉള്ളതിനാല്‍ കറപിടിക്കില്ല. കൂടുതല്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ അനുയോജ്യമാണ്. 50-55 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില. 2x2 അടി, 16x16 ഇഞ്ച് എന്നീ അളവുകളില്‍ ലഭിക്കും. വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്.
ലിക്വിഡ് ടൈല്‍
വിലയേറിയ താരം. ചവിട്ടുമ്പോള്‍ നിറംമാറ്റമുണ്ടാകുന്ന ടൈലാണിത്. ടഫന്‍ഡ് ഗ്ളാസ് പ്രതലത്തിനടിയില്‍ വെള്ളവും ഓയില്‍ബേസ്ഡ് നിറവും സന്നിവേശിപ്പിച്ച തരം ടൈലാണിത്. 2X2 അടി സൈസിലുള്ള ടൈല്‍ ഒന്നിന് 8000 രൂപയോളം വില വരും. സ്വീകരണമുറിയുടേയോ മറ്റോ ഏതെങ്കിലും ഭാഗം ഹൈലൈറ്റ് ചെയ്യാന്‍ ഇവ ഉപയോഗിക്കുന്നു.
ഇടങ്ങളിക്കേ് അനുയോജ്യമായ കല്ലാണിത്. ചാര-ഇളംപച്ച നിറ·ില് ലഭിക്കും. ദൃഢമായ കോട്ട സ്റ്റോണിന് കറപിടിക്കാന്‍ സാധ്യത കുറവാണ്. പോളിഷ് ചെയ്തും അല്ലാതെയും ഉപയോഗിക്കാം. 30-35 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില.
കടപ്പ
ചെലവു കുറഞ്ഞതും പ്രകൃതിദത്തവുമാണിവ. കൂടുതല്‍ ബലവും ഈടും നല്‍കുമെങ്കിലും നിറങ്ങളിലെ പരിമിതി നിരാശപ്പെടു·ുന്നു. കൂടുതല്‍ ഉപയോഗിക്കുന്നിടത്തും ഉപയോഗിക്കാം. കറുപ്പ്, ചാര നിറ·ിലാണ് ലഭിക്കുക. കറപിടിക്കാനുള്ള സാധ്യത കുറവ്. 25 രൂപയോളമാണ് സ്ക്വയര്‍ഫീറ്റിന് വില.
All information 3DVL Russia +7 (812) 318 5898 liquid floor and 3d illusion films materials